
കൊല്ലം: ഡൽഹി പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രണ്ടാമത് വാർഷിക ഇന്റർ സ്കൂൾ ഇംഗ്ലീഷ് സംവാദ മത്സരം സംഘടിപ്പിച്ചു. രാജ്യത്തെ 14 സ്കൂളുകളിൽ നിന്ന് 30 വിദ്യാർഥികൾ പങ്കെടുത്തു. അഭ്യ ആശ അജയ്, (ഡൽഹി പബ്ലിക് സ്കൂൾ, കൊല്ലം), പ്രദ്യ പല്ലവി (ഡൽഹി പബ്ലിക് സ്കൂൾ, റാഞ്ചി) ഇഷിക സാബു (ഡൽഹി പബ്ലിക് സ്കൂൾ, റാഞ്ചി ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കി.
മിനി ജോസേഫ് (ഫുൾ ബ്രൈറ്റ് സ്കോളർ, വാണ്ടിബിൽറ്റ് സർവകലാശാല, യു.എസ്.എ), ഇഗ്നേഷ്യസ് പെരേര (സ്പെഷ്യൽ കറസ്പോർഡന്റ്, ദി ഹിന്ദു), സേവ്യർ വർഗീസ് (റിട്ട. പ്രിൻസിപ്പൽ, മഹാത്മ ഇന്റർനാഷണൽ സ്കൂൾ, നവി മുബയ്) എന്നിവരടങ്ങിയ വിധികർത്താക്കളാണ് വിജയികളെ കണ്ടെത്തിയത്. പ്രത്യേക അഭിനന്ദനത്തിന് അർഹരായ രണ്ട് സംവാദകർക്ക് കൂടി കാഷ് അവാർഡുകൾ നൽകി. ഡൽഹി പബ്ലിക് സ്കൂൾ, കൊല്ലം ഡയറക്ടർ വിജയികൾക്ക് സമ്മാനദാനം നടത്തി. ഡൽഹി പബ്ലിക് സ്കൂൾ, കൊല്ലം പ്രിൻസിപ്പൽ അബക് ചാറ്റർജി, വൈസ് പ്രിൻസിപ്പൽ ജീന റേച്ചൽ എന്നിവർ സന്നിഹിതരായിരുന്നു.