acha
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമം പ്രൊഫ. അച്ചാമ്മാ ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജിലെ 1977-80 ബി.എസ്‌സി ബോട്ടണി ബാച്ചിന്റെ സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ.അച്ചാമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ഡോ.രാജൻ ഇടിക്കുള അദ്ധ്യക്ഷനായി. യോഗത്തിൽ ഗുരുക്കന്മാരായ മുൻ പ്രിൻസിപ്പൽ പ്രൊഫ.ജോൺസൺ , പ്രൊഫ. എലിസബത്ത് ഡാനിയൽ, പ്രൊഫ.ഗ്രേസൺ ജോർജ്, പ്രൊഫ.ലീലാമ്മാ സാമുവൽ തുടങ്ങിയവരെ ആദരിച്ചു. പൂർവ വിദ്യാർത്ഥികളായ ചെറിയാൻ പി.കോശി ആർ.മോഹനപണിക്കർ, പൊന്നൂസ്, ഡോ. ബിജോയ് മാത്യു, ഉമ്മച്ചൻ,ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.