peethambharakurup-mp-pada

ചാത്തന്നൂർ: വേളമാനൂർ - നെട്ടയം റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹം മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മൂന്നേകാൽ കോടി രൂപ അനുവദിച്ചിട്ടും അതൊഴിവാക്കി സംസ്ഥാന സർക്കാരിന്റെ ഒന്നേകാൽ കോടി ചെലവഴിച്ച് റോഡ് നിർമ്മിച്ചാൽ മതിയെന്ന ചാത്തന്നൂർ എം.എൽ.എയുടെ പിടിവാശിക്ക് പൊതുജനം മറുപടി നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരവൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ റീമാ മംഗലത്ത്, ബ്ളോക്ക് ജനറൽ സെക്രട്ടറി അനിൽ മണലുവിള, മണ്ഡലം വൈസ് പ്രസിഡന്റ് റഹീം നെട്ടയം തുടങ്ങിയവർ പങ്കെടുത്തു.