ochira
വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന മത സമ്മേളനം ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

തഴവ: ഭാരതത്തിന്റെ അടിസ്ഥാന സംസ്കൃതിയിൽ ജാതീയതയ്ക്ക് സ്ഥാനമില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന മത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഭാരതീയ സാമൂഹ്യ ഘടനയിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ വന്നു ചേർന്ന മാലിന്യമാണ് ജാതീയത. സർവ ജീവജാലങ്ങളിലും ഈശ്വരീയത ദർശിക്കുന്ന സമത് ഭാവനയാണ് ഹൈന്ദവതയുടെ അടിസ്ഥാനമെന്നും കൃഷ്ണദാസ് പറഞ്ഞു. മുൻ എം.പി വി.പീതാംബംക്കുറുപ്പ് അദ്ധ്യക്ഷനായി. പള്ളിക്കൽ സുനിൽ, പലമുറ്റത്ത് വിജയകുമാർ, എസ്.ധനപാലൻ ,വിശ്വം പ്രകാശ് വിജയാനന്ദ ,പി.എൻ. പ്രേമചന്ദ്രൻ ,പന്മന വിശ്വനാഥൻ, സി.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു.