biji-40
ബിജി

കൊട്ടാരക്കര: വാളകം അണ്ടൂർ വടക്കേവിള വീട്ടിൽ ബിജിയെ (സന്ധ്യ-40) ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ആക്ഷൻകൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. പാറങ്കോട് മുകളുവിള വീട്ടിൽ മണിക്കുട്ടന്റെ ഭാര്യയായ ബിജിയെ ഈ മാസം 21ന് രാവിലെയാണ് ആസിഡ് കുടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പതിനാല് വർഷമായുള്ള ദാമ്പത്യത്തിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി നിരന്തരം പീഡനം നടന്നിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ആക്ഷൻ കൗൺസിൽ ഭാരവാഹികളായ അലക്സ് മാമ്പുഴ, മഞ്ജു റഹീം, മോനച്ചൻ വാളകം, സുനി അണ്ടൂർ എന്നിവർ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നൽകി.