kattil-
ഇന്നലെ ക്ഷേത്രസന്നിധിയിൽ അനുഭവപ്പെട്ട തിരക്ക്

ചവറ: വൃശ്ചികം പന്ത്രണ്ട് വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നാനാ ദിക്കുകളിൽ നിന്നുള്ള വിശ്വാസികൾ എത്തിയതോടെ ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്ര സന്നിധി ഭക്തജനസാഗരമായി. ക്ഷേത്ര ശ്രീ കോവിലിന് ചുറ്റുമുള്ള മണൽ പരപ്പിലെ ആയിരത്തിലേറെയുള്ള കുടിലുകളിൽ കുടുംബസമേതം പാർത്ത് ദേവീമന്ത്രങ്ങൾ ഉരുവിട്ട് അഭിഷ്ടസിദ്ധിക്കായി പ്രാർത്ഥിക്കാനും ഉദിഷ്ട കാര്യസാധ്യത്തിനായി അദ്ഭുത പേരാലിൽ മണി കെട്ടി തൊഴാനും അവധി ദിവസമായതിനാൽ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നും പന്ത്രണ്ട് വിളക്ക് മഹോത്സവ ദിവസമായ നാളെയും ദേവീദർശനത്തിനും തിരുമുടി എഴുന്നള്ളത്ത് കണ്ടുതൊഴാനും പതിനായിരങ്ങളാണ് എത്തുക.