വെട്ടിക്കവല: വെട്ടിക്കവല ബ്ളോക്ക് ക്ഷീര കർഷക സംഗമം വെണ്ടാറിൽ ആരംഭിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് അംഗം ജെ.ജയകുമാർ ഭരണഘടനാ ആമുഖം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന കന്നുകാലി പ്രദർശനം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബച്ചി ബി.മലയിൽ ഉദ്ഘാടനം ചെയ്തു.

വെണ്ടാർ ക്ഷീരസംഘം പ്രസിഡന്റ് ബി.ഹരികുമാർ അദ്ധ്യക്ഷനായി. ഇന്ന് രാവിലെ 8.30 മുതൽ ക്ഷീര വികസന സെമിനാറും 10 മുതൽ ക്ഷീര സംഗമം ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും. ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചുറാണിയും പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്ഘാടനം ചെയ്യും.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ അദ്ധ്യക്ഷനാകും. മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പി നൽകും. തുടർന്ന് മികച്ച ക്ഷീര കർഷകർക്കുള്ള അവാർഡ് വിതരണം ചെയ്യും.