
ചടയമംഗലം: കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും ചടയമംഗലത്ത് സംഘടിപ്പിച്ചു. ജഡായു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിദ്യാർത്ഥി റാലിക്ക് ബ്ലോക്ക് പ്രസിഡന്റ് അനീസിന് ഡി.സി.സി ജനറൽ സെക്രട്ടറി വി.ടി.സിബി പതാക കൈമാറി.
കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ, ജില്ലാ കോ- ഓർഡിനേറ്റർ ലിവിൻ വേങ്ങൂർ, ബ്ലോക്ക് പ്രസിഡന്റ് അനീസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. ചടയമംഗലം ജംഗ്ഷനിൽ ചേർന്ന സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അനീസ് അദ്ധ്യക്ഷനായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, ആദർശ് ഭാർഗവൻ, ലിവിൻ വേങ്ങൂർ, എ.ആർ.നിഷാദ്, വി.ടി.സിബി, റിയാസ് ചടയമംഗലം, നൗഫൽ പോരേടം, നീരജ എസ്.പിള്ള, അശ്വതി, മാഹീൻ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.