sivagiri

കൊല്ലം: ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ധർമ്മസംഘം ട്രസ്റ്റും ഗുരുധർമ്മ പ്രചരണ സഭയും സംയുക്തമായി നടത്തുന്ന ഔദ്യോദിക പദയാത്ര ഡിസംബർ 23ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.

ജില്ലയിൽ കൂടി കടന്നുപോകുന്ന സ്ഥലങ്ങളിലെ സ്വീകരണത്തെ കുറിച്ച് ആലോചിക്കാൻ ശക്തികുളങ്ങര കല്ലുംപ്പുറത്ത് ചേർന്ന യോഗം സഭ ജോ. രജിസ്ട്രാർ അജയൻ കണ്ണൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 90-ാമത് ശിവഗിരി മഠത്തിലെ ഔദ്യോഗിക പദയാത്രയുടെ സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ പ്രസിഡന്റ് കൈതകുന്നേൽ സുബാഷ് അദ്ധ്യക്ഷനായി. കേന്ദ്ര കോ ഓഡിനേറ്റർ പുത്തൂർ ശോഭനൻ സ്വാഗത സംഘരൂപീകരണവും കടന്നുപോകുന്ന മേഖലകളിലെ സ്വീകരണവും വിശദീകരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹൻ സ്വാഗതം പറഞ്ഞു.