കൊല്ലം: ചിറക്കര മുക്കാട്ടുകുന്ന് ജംഗ്ഷനിൽ വാഹനാപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ റിഫ്ലക്ടർ ഗ്ലാസ് സ്‌ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
മൂന്ന് ഭാഗങ്ങളിലായി റോഡ് വന്നുചേരുന്നതും കൊടും വളവും വെളിച്ചക്കുറവുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. അപകടങ്ങൾ ഉണ്ടാകുമ്പോൾ നാട്ടുകാർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
ചിറക്കര സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ ജംഗ്ഷൻ മറികടക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ എത്രയും വേഗം റിഫ്ലക്ടർ ഗ്ലാസ് സ്‌ഥാപിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്‌ഥലം എം.എൽ.എയ്ക്ക് ഒപ്പ് ശേഖരണം നടത്തി അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.