photo
ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച വ്യവസായ സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഗുരുവിന്റെ വ്യാവസായിക സങ്കല്പം എന്ന വിഷയത്തെ ആസ്പദമാക്കി വ്യവസായ സമ്മേളനം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നഭോ മണ്ഡലത്തിൽ മാനവിക ദർശനം ആദ്യമായി മുന്നോട്ട് വെച്ച ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് പി.ജയരാജൻ പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭ കൗൺസിലർ റെജി ഫോട്ടോപാർക്ക്, സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി സെക്രട്ടറി പി.ബി.സത്യദേവൻ, കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ മനയ്ക്കൽ, യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മാ സോമരാജൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ, ബിജു രവീന്ദ്രൻ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, ടി.ഡി.ശരത് ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം, വനിതാസംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.