photo-
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ നേത്ര പരിശോധന ക്യാമ്പും നേത്രദാന സമ്മത പത്ര സമർപ്പണവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു,

പോരുവഴി :ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും നേത്രദാന സമ്മതപത്ര സമർപ്പണവും നടത്തി. ക്യാമ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ഡോ.അജ്മൽ, കെ.ആർ.രതീഷ്,സി.ഡി. എസ് അംഗം ഇ.എച്ച്.ഷഹനമോൾ, ടി.എസ്.നൗഷാദ് , സബീന ബൈജു എന്നിവർ സംസാരിച്ചു.