 
പുനലൂർ: എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം 315-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഏംപ്ലോയീസ് ഫോറം മേഖല തല സമ്മേളനം നടന്നു. ശാഖ മന്ദിരത്തിൽ നടന്ന പരിപാടി എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.മധുസൂദനൻ അദ്ധ്യക്ഷനായി. പുനലൂർ യൂണിയൻ കൗൺസിലർ കെ.വി.സുഭാഷ് ബാബു, എംപ്ലോയിസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡന്റ് ബിന്ദു.പി.ഉത്തമൻ,സെക്രട്ടറി അഞ്ജു അർജുനൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, ശാഖ സെക്രട്ടറി ദീപ് കുമാർ,ശാഖ യൂണിയൻ പ്രതിനിധി ബി.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. മേഖല ഭാരവാഹികളായി ലിൻസി ചന്ദ്രബാബു(പ്രസിഡന്റ്), എസ്.പ്രിയ(വൈസ് പ്രസിഡന്റ്), എസ്.അർജ്ജുൻ (സെക്രട്ടറി), ആർ.സീമ(യൂണിയൻ പ്രതിനിധി) എന്നിവർക്ക് പുറമെ എൻ.നിഷ്, ശശിധരൻ, അജിഭാസ്കർ, ആർ.സാലി, പി.എ.ഗീത, കെ.കെ.ജയശ്രീ , രാജീവ് രാജ്എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു.