upaharam
കാരാളികോണം ഹംദാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ഖുർആൻ സദസ്സിൽ ഖുർആൻ മന:പാഠമാക്കി പതിനൊന്ന് മണിക്കൂർ കൊണ്ട് ഓതിക്കേൾപ്പിച്ച് ഉപഹാരം നേടിയ വിദ്യാർത്ഥികൾ

ഓയൂർ: കാരാളികോണം ഹംദാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഖുർആൻ സദസ് സംഘടിപ്പിച്ചു. ഖുർആൻ മന:പാഠമാക്കി അത് മുഴുവനായി 11 മണിക്കൂർ കൊണ്ട് ഓതിക്കേൾപ്പിച്ച ഹംദാൻ ഫൗണ്ടേഷൻ സ്‌കൂൾ ഒഫ് ഖുർആനിൽ നിന്നുള്ള ഒമ്പത്‌ വിദ്യാർത്ഥികൾക്ക് ഉപഹാരം നല്കി. പരിപാടിയുടെ ഉദ്ഘാടനം ഹംദാൻ ചെയർമാൻ ഹാഫിള് അഹ്മദ് കബീർ ബാഖവി നിർവഹിച്ചു. ഹംദാൻ സ്കൂൾ ഒഫ് ഖുർആൻ പ്രിൻസിപ്പൽ ഹാഫിള് ഖലീൽ ബാഖവി പാലക്കാട് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഹാരിസ് ഖാസിമി ,ഹാഫിള് അമീനുദ്ദീൻ ബാഖവി കൊട്ടിയം, ഹാഫിള് അബ്ദുൽ മുഅ്മിൻ മൗലവി ഇടവ, ഹാഫിള് അൽത്താഫ് നദ്‌വി തൊടുപുഴ, ഹാഫിള് സിറാജുദ്ദീൻ കശ്ശാഫി വണ്ടിപ്പെരിയാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഹ്‌സൻ, അമാൻ മുഹമ്മദ്, അബ്ദുല്ലാ ഇർഫാൻ, അഹ്‌മദ് ഇർഫാൻ, ഫറാസ് മുഹമ്മദ്, മുഹമ്മദ് മിസ്ബാഹ്, അഫ്‌സല്‍ മുഹമ്മദ്, സയ്യിദ് സുഫ്‌യാൻ, മുഹമ്മദ് ശുഹൈബ് എന്നീ വിദ്യാർത്ഥികളാണ് പ്രഗത്ഭരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഈ നേട്ടം കൈവരിച്ചത്.