എഴുകോൺ: കേരളകൗമുദിയും എക്സൈസ് വകുപ്പും നേതാജി നഗർ റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ സെമിനാർ നാളെ ഉച്ചയ്ക്ക് 1.30ന് എഴുകോൺ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും.
കൊല്ലം വിമുക്തി മിഷൻ അസി. എക്സൈസ് കമ്മിഷണർ വി.രാജേഷ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. സിവിൽ എക്സൈസ് ഇൻസ്പെക്ടർ ടി.വിഷ്ണു രാജ് ക്ലാസെടുക്കും. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. എഴുകോൺ റൂറൽ സഹകരണ സംഘം പ്രസിഡന്റ് അഡ്വ. ചക്കുവരയ്ക്കൽ ചന്ദ്രൻ, എഴുകോൺ ഗവ. ടി.എച്ച്.എസ് സൂപ്രണ്ട്
ടി.സുനിൽ കുമാർ, ടെക്നിക്കൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിനു ജോൺ, എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖാ പ്രസിഡന്റ് വി.മന്മഥൻ, നേതാജി നഗർ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ.രാജേന്ദ്ര പ്രസാദ്, ട്രഷറർ പുഷ്പാംഗദൻ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ജി.ഉണ്ണിത്താൻ, എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ ജി.പോൾസൺ തുടങ്ങിയവർ സംസാരിക്കും.
നേതാജി നഗർ റെസി. അസോസിയേഷൻ പ്രസിഡന്റ്
എസ്.പുരുഷോത്തമൻ സ്വാഗതവും കേരളകൗമുദി ലേഖകൻ
എഴുകോൺ സന്തോഷ് നന്ദിയും പറയും.