xl
വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

തഴവ: വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന മഹോത്സവങ്ങളാണ് ആധുനിക ലോകത്തിന് അനിവാര്യമെന്ന് എം.പി പറഞ്ഞു. ദുരാചാരങ്ങളുടെ പേരിൽ ഉണ്ടാകുന്ന ദുരന്തങ്ങൾ കേരളീയ സമൂഹത്തിന് അപമാനമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡോ.പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ഗാന രചയിതാവ് രാജീവ് ആലുങ്കൽ ,സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ,ഉൺമ മോഹൻ, എ.എം.മുഹമ്മദ്, വള്ളിക്കാവ് മോഹൻദാസ് ,ഡോ.ചേരാവള്ളി ശശി, ഷഹീന നസീർ, ഡോ.മണ്ണമ്പള്ളി ശിശുപാലൻ, എം.വി.ജയകുമാർ, വി.കെ.ശ്രീ കുമാർ, മഠത്തിൽ വിജു, രവീന്ദ്രനാഥ്,ചൂനാട്ട് വിജയൻ പിള്ള, ബി.എസ്.വിനോദ് എന്നിവർ സംസാരിച്ചു.