ചവറ: വൃശ്ചികം പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് പർണശാലകളിൽ ഭജനം പാർക്കുന്ന ഭക്തരെ അനുഗ്രഹിക്കാനും ആറാട്ടിനുമായി എഴുന്നള്ളുന്ന തിരുമുടി എഴുന്നള്ളത്ത് ദർശിക്കാൻ പതിനായിരങ്ങൾ എത്തും. ക്ഷേത്രത്തിന് തെക്കുഭാഗത്തായി കടലോരത്ത് പ്രത്യേകം തയ്യാറാക്കിയ കുരുത്തോല പന്തലിലാണ് ആറാട്ട്. തിരുമുടി എഴുന്നള്ളത്ത് ആറാട്ട് കടവിൽ നടക്കുമ്പോൾ വാദ്യമേളങ്ങളും താലപ്പൊലിയും മേഘങ്ങളിൽ വർണാഭമായ കടൽപ്പൂരവും നടക്കും. മണികെട്ടി തൊഴാനും ദേവീദർശനത്തിനുമായി നാടിന്റെ നാനാ ദിക്കുകളിൽ നിന്ന് പതിനായിരക്കണക്കിന് വിശ്വാസികളെത്തും.