കൊട്ടാരക്കര: നെല്ലിക്കുന്നം തൃക്കല്ലമൺ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും തൃക്കാർത്തിക മഹോത്സവവും ഇന്ന് മുതൽ ഡിസംബർ 7 വരെ നടക്കും.
ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 7.30ന് നാരായണീയ പാരായണം, വൈകിട്ട് 6ന് ചുറ്റുവിളക്ക് മുഴുക്കാപ്പ് ദർശനം, 7ന് സപ്താഹജ്ഞാനയജ്ഞ ഉദ്ഘാടന സഭ കൊട്ടാരക്കര വിനായക ഫിലിംസ് നിർമ്മാതാവ് എസ്. അജിത് കുമാർ വിനായക ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ബി. സുരേഷ് കുമാർ അദ്ധ്യക്ഷനാകും. ക്ഷേത്രം തന്ത്രി മാധവര് ശംഭുപോറ്റി ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. എം.ജി.എം ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, ഐരാവത്ത് ഇൻഫ്രാസ്ട്രക്ച്ചർ ചെയർമാൻ അലിയാർ, ജോയിന്റ് കൺവീനർ ശ്രീജിത്ത്, വനിത കൺവീനർ അജിത മലയിൽ എന്നിവർ ആശംസ അർപ്പിക്കും. ജനറൽ സെക്രട്ടറി കെ.അജിത് കുമാർ സ്വാഗതവും സപ്താഹ ഉത്സവ ജനറൽ കൺവീനർ എസ്.ഗിരീഷ് കുമാർ നന്ദിയും പറയും. 8ന് യജ്ഞാചാര്യൻ അശോക് ബി. കടവൂർ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.
ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിൽ നാളെ മുതൽ ഡിസംബർ 5 വരെ എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതി ഹോമം, 6ന് സമൂഹ വിഷ്ണുസഹസ്രനാമ പാരായണവും അർച്ചനയും സമൂഹ പ്രാർത്ഥനയും 7ന് ഭാഗവതപാരായണവും പ്രഭാഷണവും 8.30ന് പ്രഭാത ഭക്ഷണം, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, 8ന് പ്രസാദവിതരണം എന്നിവ നടക്കും. ഡിസംബർ 1ന് ദീപാരാധനയ്ക്ക് ശേഷം വിദ്യാഗോപാലമന്ത്രാർച്ചന.2ന് രാത്രി 7ന് ഉണ്ണിയൂട്ട്. 3ന് വൈകിട്ട് 4ന് രുഗ്മിണീസ്വയംവര ഘോഷയാത്ര. 4ന് ദീപാരാധനയ്ക്ക് ശേഷം സർവൈശ്വര്യ പൂജ. 5ന് ഉച്ചയ്ക്ക് 12.30ന് കലശപൂജയും കലശാഭിഷേകവും, സമൂഹ വിഷ്ണുസഹസ്രനാമ പാരായണവും അർച്ചനയും, യജ്ഞസമർപ്പണം, ദീപാരാധന, ദക്ഷിണ, യജ്ഞപ്രസാദ വിതരണം. 1 മണിക്ക് അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.
തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 6ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 6ന് ചുറ്റുവിളക്ക് മുഴുക്കാപ്പ് ദർശനം, 6.45ന് ദീപാരാധന, ഭഗവതിസേവ, 7ന് നൃത്തസന്ധ്യ, 8.30ന് നെല്ലിക്കുന്നം ഒയ്യറ കുടുംബക്കാവിൽ വിളക്കുവച്ച ശേഷം മൂർത്തിക്കാവ് ഊരാളി പ്രിൻസ് ഗോപാലൻ ക്ഷേത്രത്തിലെത്തി വിളക്ക് തെളിക്കുന്നു. രാത്രി 10ന് ഭാരതക്കളി.
ഡിസംബർ 7ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് തൃക്കാർത്തിക നേർച്ചപ്പൊങ്കൽ, വിനായക ഗ്രൂപ്പ് ഒഫ് കമ്പനി എം.ഡി എസ്. അജിത് കുമാർ വിനായക ദീപം തെളിക്കും. 7.30ന് പറസമർപ്പണം, 8ന് നേർച്ചപ്പൊങ്കൽ നിവേദ്യപൂജ, 8.30ന് ദേവീഭാഗവത പാരായണം, 10ന് നവകംപൂജ, കലശപൂജ, കലശാഭിഷേകം, 11ന് ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കും, 11.30ന് കാവിൽ നൂറും പാലും, 12.30ന് കാർത്തിക സദ്യ, വൈകിട്ട് 4ന് വമ്പിച്ച കെട്ടുകാഴ്ചകൾ, 5.30ന് അഡ്വ. സതീഷ് ചന്ദ്രൻ കൊട്ടാരക്കരയുടെ മതപ്രഭാഷണം, 6ന് തൃക്കാർത്തിക ദീപക്കാഴ്ച, മുഴുക്കാപ്പ് ദർശനം, 6.30ന് ദീപാരാധന, ഭഗവതിസേവ, രാത്രി 8ന് കളമെഴുത്തും പാട്ടും, രാത്രി 8.45ന് എഴുന്നള്ളത്തും വിളക്കും താലപ്പൊലിയും, രാത്രി 9.30ന് ഗാനമേള.