കുന്നിക്കോട് : പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും തലവൂർ ഗ്രാമപഞ്ചായത്ത് നേതൃസമിതിയുടെയും അഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. നൂറിലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ബാലോത്സവം നടുത്തേരി ഗവ. യു.പി സ്കൂളിലാണ് സംഘടിപ്പിച്ചത്. ചടങ്ങ് തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ വടകോട് മോനച്ചൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.കുഞ്ഞുരാമൻ പിള്ള, ജോയിന്റ് സെക്രട്ടറി ആർ.അരവിന്ദാക്ഷൻ പിള്ള, ഗ്രാമപഞ്ചായത്തംഗം കെ.ജി.ഷാജി, ആർ.രാധാകൃഷ്ണൻ നായർ, സുനു രാജേഷ്, പി.ടി.ചാക്കോ, ടി.സി.ശശികുമാർ, ടി.സി.ബാബു കുട്ടി, ടി.എ.രാജീവ് കുമാർ, പിടവൂർ രമേശ്, ആർ.വിജയകുമാർ, ഭാർഗ്ഗവൻ, അനിൽ മഞ്ഞക്കാല, തങ്കച്ചൻ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വൈകിട്ട് നടന്ന സമാപന സമ്മേളനം തലവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ ഉദ്ഘാടനം ചെയ്തു.