1-
സിറ്റി ട്രാഫിക് സ്റ്റേഷൻ കെട്ടിടത്തിന്റെ പിൻവശം കാടുമൂടിയ നിലയിൽ

കൊല്ലം: വിവിധ കേസുകളിൽപ്പെട്ട് ഉടമസ്ഥർ ഉപേക്ഷിച്ചതും നിയമക്കുരുക്കിൽപ്പെട്ടതുമായ വാഹനങ്ങളുടെ ശവപ്പറമ്പായി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരം.

കാടുമൂടിയ പ്രദേശത്ത് ഇഴജന്തുകളും താവളമാക്കിയതോടെ രാത്രിയായാൽ ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ട്രാഫിക് സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്ന് വശവും വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനുമുകളിലൂടെ വളർന്ന കാടും പടർപ്പും സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലേക്ക് വളരാൻ തുടങ്ങിയിട്ടുണ്ട്.

നഗരസഭയും ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. പൊലീസ് ക്വാർട്ടേഴ്‌സ്, കുട്ടികളുടെ പാർക്ക്, റസ്റ്റ് ഹൗസ്, ആർട്ട് കഫെ, അഡ്വഞ്ചർ പാർക്ക്, ട്രഷറി എന്നിവ ഇതിന് സമീപത്തുള്ളതിനാൽ ഇതുവഴി കുട്ടികളടക്കമുള്ള നിരവധിയാളുകൾ സഞ്ചരിക്കുന്നയിടം കൂടിയാണ്.

ട്രാഫിക് സ്റ്റേഷനുള്ളിലും സമീപ കെട്ടിടങ്ങളിലുള്ളവരും ഓരോ നിമിഷവും ഇഴജന്തുക്കൾ കടന്നുവരുമെന്ന ഭീതിയിലാണ് ജോലി ചെയ്യുന്നത്.

പാർക്കിൽ പാമ്പ് വളർത്തൽ

 ട്രാഫിക് സ്റ്റേഷന് തൊട്ടടുത്ത് അമൃത് പദ്ധതിയിൽ നിർമ്മിച്ച തങ്ങൾ കുഞ്ഞ് മുസലിയാർ പാർക്ക് കാടുകയറി

 ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായിട്ട് നാളേറെയായി

 പാർക്ക് നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം

 ഉദ്ഘാടനം നടത്തി തുറന്നുകൊടുക്കാൻ കോർപ്പറേഷന് സാധിച്ചില്ല

 പുല്ലും പടർപ്പും വളർന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം

 ഭീഷണി നേരിടുന്നത് ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്റ്റേഷനെ ആശ്രയിക്കുന്നവരും

ഇഴജന്തുക്കളെ ഒഴിപ്പിക്കാനുള്ള മാർഗം കൂടി കണ്ടെത്തിയാലേ കേസുകളിൽ നിന്നൊഴിഞ്ഞ വാഹനം തിരികെ കൊണ്ടുപോകാൻ സാധിക്കുകയുള്ളു.

ഉദ്യോഗസ്ഥർ