കൊല്ലം: പുല്ലിച്ചിറ അമലോത്ഭവമാതാ തീർത്ഥാടന ദേവാലയത്തിലെ മരിയൻ തീർത്ഥാടനം നാളെ വൈകിട്ട് 4 മുതൽ ഡിസംബർ 31 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു എല്ലാദിവസവും ജപമാല, നൊവേന, ദിവ്യബലി എന്നിവ നടക്കും. 8ന് രാവിലെ 9ന് കൊടിയേറ്റോട് കൂടി തിരുനാളിന് തുടക്കമാകും. ഇടവക ദിനമായ 11ന്​ മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 12 മുതൽ 16 വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫാ. മാത്യുതടത്തിൽ നയിക്കുന്ന ആത്മ ജ്വാല ധ്യാനം നടക്കും. 17ന് വൈകിട്ട് 3ന് തിരുസ്വരൂപ പ്രതിഷ്ഠ. തിരുനാൾ ദിനമായ 18ന് രാവിലെ 10ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആശിർവാദം, തിരുസ്വരൂപ പ്രദക്ഷിണം. 19ന് വൈകിട്ട് 4ന് കൃതജ്ഞതാബലി, തിരുനാൾ കൊടിയിറക്ക്​, തിരുസ്വരൂപ പുനഃപ്രതിഷ്ഠ എന്നിവയോടെ തിരുനാൾ സമാപിക്കും. പുല്ലിച്ചിറ ഇടവക വികാരി ഫാ.എഫ്. മനോജ്​ ആന്റണി, കൈക്കാരൻ ജോസഫ്​ സ്റ്റാൻസിലാസ്​, തിരുനാൾ പ്രസിദേന്തിമാരായ ജോൺ അലക്‌സാണ്ടർ, ട്രീസ പ്ലേ​റ്റോ ഗോമസ്, വിനു വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.