medicity-
ട്രാവൻകൂർ മെഡിസിറ്റിയിലെ നവീകരിച്ച പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൾ സലാമും ചേർന്ന് നിർവഹിക്കുന്നു

കൊല്ലം : ട്രാവൻകൂർ മെഡിസിറ്റിയിലെ നവീകരിച്ച പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൾ സലാമും ചേർന്ന് നിർവഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ശിശുരോഗ തീവ്രപരിചരണ യൂണിറ്റ്

കൊല്ലത്ത് ഇത് ആദ്യമാണ്. കൂടാതെ, നൂതന സാങ്കേതിക വിദ്യയായ എക്മോയുടെ സേവനവും ലഭ്യമാണ്. പ്രഗത്ഭരായ ഇന്റെൻസീവ് കെയർ യൂണിറ്റ് ടീമാണ് പീഡിയാട്രിക് ഐ.സി.യുവിന് നേതൃത്വം നൽകുന്നത്. ജില്ലയിലെ ഏറ്റവും വലിയ ശിശുരോഗ വിഭാഗമാണ് ട്രാവൻകൂർ മെഡിസിറ്റിയുടേത്. 13 ൽപ്പരം തീവ്രപരിചരണ വിഭാഗത്തിന്റെ സേവനവും

24 മണിക്കൂറും ഇവിടെ ലഭ്യമാണ്. പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് കാർഡിയോളജി എന്നീ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്.