
കൊല്ലം: അരവിന്ദമഹർഷിയുടെ 150 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് തപസ്യകലാസാഹിത്യവേദി സംഘടിപ്പിച്ച അരവിന്ദോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട സിനി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ തപസ്യ ജില്ലാ പ്രസിഡന്റ് എസ്.രാജൻബാബു അദ്ധ്യക്ഷനായി. യുവ എഴുത്തുകാരി വിജയ് വിധുവിനെ അനുമോദിച്ചു. ദേശീയ അദ്ധ്യാപക പരിഷത് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ഗോപകുമാർ 'എ ലൈഫ് ഇൻ എ സിപ് ലോക്ക് ബാഗ് ' എന്ന നോവൽ അവലോകനം നടത്തി. സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ കേണൽ എസ്. ഡിനി തപസ്യയുടെ ഉപഹാരം നല്കി. രഞ്ജിലാൽ ദാമോദരൻ,വി.വി.ജോസ്, മണി കെ.ചെന്താപ്പൂര്, ആർ.അജയകുമാർ,രവികുമാർ ചേരിയിൽ,കല്ലട അനിൽ,കെ.വി.രാമാനുജൻ തമ്പി,കെ.ജയകുമാർ, എം.മനോജ് എന്നിവർ സംസാരിച്ചു.