 
കൊല്ലം : കേരള സാങ്കേതിക സർവകലാശാല 'ബി സോൺ' ഇന്റർ കോളേജ് വോളിബാൾ മത്സരത്തിൽ യു.കെ.എഫ് എൻജിനീയറിംഗ് കോളേജ് ചാമ്പ്യന്മാരായി. പള്ളിക്കൽ ജാസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 ടീമുകളെ മറികടന്നാണ് യു.കെ.എഫ് ചാമ്പ്യന്മാരായത്.
ടി.കെ.എം എൻജിനീയറിംഗ് കോളേജ് റണ്ണർ അപ്പും ശാസ്താംകോട്ട ബി.എം.സി കോളേജ് ഒഫ് എൻജിനീയറിംഗ് മൂന്നാം സ്ഥാനവും നേടി. യു.കെ.എഫ് എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന മത്സരം കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.വി.എൻ.അനീഷ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പാട്രൺ എ.സുന്ദരേശൻ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഉണ്ണി സി. നായർ, സാങ്കേതിക സർവകലാശാല സോണൽ കൺവീനർ ഡോ.മനേഷ് റഷീദ് എന്നിവർ സംസാരിച്ചു.