കൊട്ടാരക്കര: സിദ്ധനാർ സർവീസ് സൊസൈറ്റി താലൂക്ക് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗത്തിനെതിരെയുള്ള അതിക്രമങ്ങൾക്കും അവഗണനയ്ക്കുമെതിരെ കൊട്ടാരക്കരയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പ്രകടനത്തിന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ നേതൃത്വം നൽകി. താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ പട്ടാഴി ബാബു ഉദ്ഘാടനം ചെയ്തു. ആർ.ബാലൻ അദ്ധ്യക്ഷനായി. കെ.പി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബ്രഹ്മദാസ്,പാത്തല രാഘവൻ, പട്ടാഴി ശശി, അർ.പുഷ്പരാജൻ, സുശീല രാജൻ, വെട്ടിക്കവല കൊച്ചു ചെറുക്കൻ, അറപ്പുര നാരായണൻ, ശിവപ്രസാദ് വാളകം, എസ്.രാഘവൻ, പള്ളിക്കൽ ശാമുവൽ എന്നിവർ സംസാരിച്ചു.