vinjana-
കരുനാഗപ്പള്ളി ഗവ: യു. പി.ജി. എസിൽ നടന്ന വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ

തൊടിയൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് കരുനാഗപ്പള്ളി മേഖലാ തലത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിജ്ഞാനോത്സവം സമാപിച്ചു. മൈനാഗപ്പള്ളി പഞ്ചായത്തിലെ തേവലക്കര ജി.എച്ച്.എസ്, തൊടിയൂർ പഞ്ചായത്തിലെ തൊടിയൂർ ഗവ.എൽ.പി.എസ്, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഗവ.യു.പി.ജി.എസ്, ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ ഗവ.

വി.എച്ച്.എസ്.എസ് എന്നിവടങ്ങളിലാണ് വിജ്ഞാനോത്സവം നടന്നത്.

സ്കൂൾ തലത്തിൽ വ്യത്യസ്തവിഷയങ്ങൾ മുൻകൂട്ടി നൽകുകയും അതിനെ അടിസ്ഥാനമാക്കി പ്രോജക്ട് തയാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു രീതി. അവതരണം, സ്വയംവിലയിരുത്തൽ, മറ്റ് വിദ്യാർത്ഥികളുടെ വിലയിരുത്തൽ, അദ്ധ്യാപകരുടെ വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രോജക്ടുകളുടെ മൂല്യനിർണയം നടത്തിയത്.നാലു കേന്ദ്രങ്ങളിലായി 600 വിദ്യാർത്ഥികൾ പങ്കെടുത്തു. അദ്ധ്യാപകർ, പി.ടി.എ, പരിഷത്ത് പ്രവർത്തകർ തുടങ്ങിയവർ മൂല്യനിർണയത്തിനും സംഘാടനത്തിനും

നേതൃത്വം നൽകി.