കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ഇടപെടൽ നടത്തുമെന്ന് അഡ്വ.എ.എം.ആരിഫ് എം.പി പറഞ്ഞു. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കുമെന്നും ഉറപ്പ് നൽകി.. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, കൗൺസിലർ റജി ഫോട്ടോ പാർക്ക്, ഗ്രാമപഞ്ചായത്ത് അംഗം എവർമാക്സ് ബഷീർ, റെയിൽവേ ആക്ഷൻ കൗൺസിൽ സെക്രട്ടറി കെ.കെ.രവി, പ്രമോദ് ശിവദാസ് തുടങ്ങിയവർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എം.പിയോട് വിശദീകരിച്ചു.