എഴുകോൺ : എഴുകോൺ ഇലഞ്ഞിക്കോട്ട് ഗാന്ധി പ്രതിമയുടെ തലയറുത്ത കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഗാന്ധിയൻ സദസ് നടത്തി. എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സദസ് മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിമ തകർത്തതുകൊണ്ട് ഗാന്ധിയുടെ സന്ദേശങ്ങൾ വിസ്മരിക്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. പ്രതിമ തകർത്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഗാന്ധി വധം പ്രതികൾ പുനരാവിഷ്കരിക്കുകയായിരുന്നുവെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, അഡ്വ.സവിൻ സത്യൻ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, വെളിയം ശ്രീകുമാർ, സൈമൺ അലക്സ്, രതീഷ് കിളിത്തട്ടിൽ, കെ.ജയപ്രകാശ് നാരായണൻ,എസ്.എച്ച്.കനകദാസ്, ബിജു ഫിലിപ്പ്,ടി.ആർ.ബിജു, അഡ്വ.രവീന്ദ്രൻ, അഡ്വ. സജീവ് ബാബു, പി.എസ്.അദ്വാനി, പാറക്കടവ് ഷെറഫ് തുടങ്ങിയവർ സംസാരിച്ചു.