തൊടിയൂർ: മാരാരിത്തോട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാഷണൽ പാലിയേറ്റീവ് കെയർ കേന്ദ്രത്തിന്റെ
(എൻ.പി.സി.സി) നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിഖ് മംഗലശ്ശേരി സദ്യ വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. എൻ.പി.സി.സി പ്രസിഡന്റ് അനിയൻ നാരായണൻ, ഭാരവാഹി ഗിരീഷ് കുമാർ, ഇടക്കുളങ്ങര നവാസ്, സീനാ നവാസ്, പ്രശാന്ത് പത്മരാഗം,സമീർ അക്ബർ, മോഹൻദാസ് ,സുനിൽ കാട്ടൂർ, ആന്റണി മറിയം, സൂര്യനാരായണൻ, ദേവനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.