കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ 2022-23 അദ്ധ്യയന വർഷം ബി.ടെക് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ രാവിലെ 10ന് കോളേജിൽ വച്ച് നടക്കും. കീം റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരെ എൻ.ആർ.ഐ, ഇ.ഇ.ഇ, ഇ.സി.ഇ ബ്രാഞ്ചിൽ പരിഗണിക്കും. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റിലേക്ക് ഈ ദിവസങ്ങളിൽ സ്പോട്ട് അഡ്മിഷനും നടക്കും. ഫോൺ: 944636412, 9747570236, 8547106441.