കൊല്ലം : ആഴക്കടലിൽ മീൻ പിടിക്കാനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണക്കും തീ വിലയും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുകയും ചെയ്ത കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളെ പട്ടി ണിയിലാഴ്ത്തിയെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) ജില്ലാ കൺവെൻഷൻ ആരോപിച്ചു. കൊല്ലം വി.ജി.പി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഐവിൻ ഗ്യാൻഷസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്, ഏ.ഇഖ്ബാൽ കുട്ടി, ചവറഷാ, ജില്ലാ സെക്രട്ടറി അബ്ദുൾ സലാം അൽഹാന,
ഇ.ജോൺ, ബിജു വിജയൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ : അഡ്വ. ഐവിൻ ഗ്യാൻഷ്യസ് (പ്രസിഡന്റ് ), അരിന ലൂർ അലക്സാണ്ടർ, ഷാജി നടരാജൻ (വൈസ് പ്രസിഡന്റുമാർ), ജെയ്സൺ ജോസഫ്, നോയൽ അലോഷ്യസ്, പി.വൈ.ദാസ്, ആൻഡ്രൂസ് സിൽവ (ജനറൽ സെക്രട്ടറിമാർ), ഫ്രാങ്ക്ളിൻ വിൻസെന്റ് (ട്രഷറർ).