 
കരുനാഗപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തഴവ മണ്ഡലം കുറ്റിപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ അമ്പലമുക്കിൽ അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി. 30ന് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ നടക്കുന്ന ജന മുന്നേറ്റ യാത്രയുടെ വിളമ്പര പ്രഖ്യാപന പരിപാടിയുടെ ഭാഗമായാണ് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മണിലാൽ എസ്.ചക്കാലത്തറ ഉദ്ഘാടനം ചെയ്തു. ഖലീലുദീൻ പൂയപ്പള്ളി ആദ്ധ്യഷനായി. അഡ്വ.എം.എ. ആസാദ്, എം.സി.വിജയകുമാർ, മണികണ്ഠൻ, അനിൽ വാഴപ്പള്ളിൽ, ഇസ്മായിൽ തടത്തിൽ, മുഹമ്മദ് ഷാ, സരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു.