rajeswari-68

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കല്ലുംമൂട്ടിൽ ആർ.ഗോപിയുടെ (സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്) ഭാര്യ രാജേശ്വരി (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മഹിള അസോസിയേഷൻ മുൻ ഏരിയ വൈസ് പ്രസിഡന്റ്, മുൻ നഗരസഭാ സി.ഡി.എസ് ചെയർപേഴ്സൺ, മത്സ്യത്തൊഴിലാളി ക്ഷേമസംഘം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: പാർവതി (ആസ്ട്രേലിയ), അശ്വതി (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി). മരുമക്കൾ: സുമേഷ് (ആസ്ട്രേലിയ), നിഷാദ് (പത്രം ഏജന്റ്). സഞ്ചയനം ഡിസംബർ 4ന് രാവിലെ 7ന്.