oyoor-padam
കഥകളി ആചാര്യൻ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ 105-ാം ജന്മവാർഷിക ഉദ്ഘാടനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കഥകളി ആചാര്യൻ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ 105-ാം ജന്മവാർഷിക ഉദ്ഘാടനവും അവാർഡ് സമർപ്പണവും ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ആശാന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി അവാർഡ് പ്രശസ്ത കഥകളി നടൻ ആർ. എൽ.വി.ഗോപിക്ക് മന്ത്രി ജെ. ചിഞ്ചുറാണി ചടങ്ങിൽ സമ്മാനിച്ചു. കലാകേന്ദ്രം പ്രസിഡന്റ് ജി.ഹരിദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി ജി.ഗോപകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കലാമണ്ഡലം രതീശൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.സിനിമ -സീരിയൽ നടൻ വിവേക് ഗോപൻ മുഖ്യാതിഥിയായി.വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, പ്രണവശ്രീ ഡോ.തോട്ടം ഭുവനേന്ദ്രൻ നായർ, ആർ.ഭാസ്ക്കരപിള്ള, സുൽഫിഓയൂർ, ആർ.സുധാകരൻ നായർ , മാത്ര രവി, പ്രേംകുമാർ , ജി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കഥകളി, കളരിപ്പയറ്റ്, തിരുവാതിര കളി, പഞ്ചാരിമേളം എന്നിവയും നടന്നു.

.