ചവറ :കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്കു മഹോത്സം സമാപിച്ചു. സമാപന സമ്മേളനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രകൃതിയിൽ നിന്ന് ഇല്ലാതാവണമെന്നും ഉത്സവങ്ങളും ആഘോഷങ്ങളും പ്രകൃതി സൗഹൃദമാകണമെന്നും സമൂഹത്തിലെ എല്ലാ ആരാധനാലയങ്ങളും നന്മയുടെ മാതൃകകളായി പ്രവർത്തിക്കണമെന്നും സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് ജെ.സുനിൽകുമാർ അദ്ധ്യക്ഷനായി. പൻമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഓഫീസ് സെക്രട്ടറി സി.ചന്തു സ്വാഗതം പറഞ്ഞു. ഓഫീസ് സെക്രട്ടറി ആർ.രാജേഷ് നന്ദി പറഞ്ഞു.