
കണ്ണൂർ: തളിപ്പറമ്പ് ശ്രീകണ്ഠപുരം സ്വദേശിയായ സി.എൻ. ബിജോയ് വാഹനാപകടത്തിൽ മരിച്ചു. ഓടനാവട്ടം പരുത്തിയറയിൽ റോയൽ സ്റ്റീൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കിളിമാനൂർ പാപ്പാല ജംഗ്ഷനിൽ ശനിയാഴ്ച വൈകിട്ട് 4 ഓടെ കാർ അപകടത്തിൽ പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7 ഓടെയാണ് മരിച്ചത്. ഭാര്യ: ലിറ്റി. മകൾ: ആഗത, മരിയ.