road
വെളിയം മാവിള - പൊങ്ങോടു റോഡിന്റെ ശോച്ച്യാവസ്ഥ.

ഓടനാവട്ടം: മാവിള - പൊങ്ങോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞത് മാത്രമല്ല. ടാറും മെറ്റലും ലവലേശം പോലും കാണാനില്ല.

വെളിയം അഞ്ചുമൂർത്തി മഹാക്ഷേത്രത്തിലേയ്ക്കും വെളിയം കോവിൽ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമുള്ള പ്രധാന റോഡാണിത്. വ‌‌ർഷങ്ങളായി റോഡിന്റെ സ്ഥിതി പരിതാപകരമാണ്.

വെളിയം പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾപ്പെടുന്ന ഈ റോഡിന്റെ ഇരുവശങ്ങളിലുമായി ബോട്ടാണിക്കൽ ഗാർഡനും ഓഡിറ്റോറിയവും അനേകം വീടുകളും, മറ്റ് സ്ഥാപനങ്ങളും കാർഷിക മേഖലകളുമാണുള്ളത്.

സാഹസിക യാത്ര

റോഡിന്റെ തക‌ർച്ചകാരണം ഓട്ടോറിക്ഷകളോ മറ്റ് ടാക്സി വാഹനങ്ങളോ എന്ത് അത്യാവശ്യത്തിന് വിളിച്ചാലും ഇതുവഴി വരാതായി. സ്വകാര്യവാഹനങ്ങൾ അതിസാഹസികമായിട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. ക്ഷേത്രക്കുളത്തിനടുത്തെത്തിയാൽ റോഡിൽ വെള്ളക്കെട്ടുമുണ്ട്. ആളുകൾക്ക് നടന്ന് പോകാൻ തന്നെ ഏറെ കഷ്ടപ്പെടണം.

ആശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് റോഡ് ഇതുപോലെ തകരാൻ കാരണം. റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കാൻ അധികൃതർ ഇടപെടണം.

നാട്ടുകാർ