photo
പദ്ധതികളെ സംബന്ധിച്ച് പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ കോ- ഓഡിനേറ്റർ ടി.എം. ഷരീഫ് വിശദീകരിക്കുന്നു.

കരുനാഗപ്പള്ളി: പീപ്പിൾ ഫൗണ്ടേഷൻ കരുനാഗപ്പള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പദ്ധതി വിശദീകരണം നടന്നു. വീട് നിർമ്മാണം, മെയിന്റനൻസ്, വിദ്യാഭ്യാസ പദ്ധതികൾ, തൊഴിൽ സംരംഭങ്ങൾ ,ഡീ- അഡിക്ഷൻ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്ഥ പദ്ധതികളെ സംബന്ധിച്ച് പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ കോ- ഓഡിനേറ്റർ ടി.എം.ഷരീഫ് വിശദീകരിച്ചു. പീപ്പിൾ ഫൗണ്ടേഷന്റെ ഭാവി പദ്ധതികളെപ്പറ്റിയുള്ള വീഡിയോ പ്രസന്റേഷനും നടന്നു. പീപ്പിൾ ഫൗണ്ടേഷൻ ഏരിയാ രക്ഷാധികാരി എ.എ.ജലീൽ അദ്ധ്യക്ഷനായി. ഏരിയാ കോ- ഓഡിനേറ്റർ അഷ്റഫ് ഓച്ചിറ സ്വാഗതം പറഞ്ഞു. എസ്.എസ്.അക്ബർ മൗലവി ഖുർആൻ ക്ലാസ് നടത്തി. ഏരിയാ കോ-ഓഡിനേറ്റർ അഷ്റഫ് ഓച്ചിറ സ്വാഗതവും ഷംസുദ്ദീൻ വവ്വാക്കാവ് നന്ദിയും പറഞ്ഞു.