കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഫാത്തിമ മാതാ സിവിൽ സർവീസ് അക്കാഡമി, ട്യൂഡന്റ് ആപ്പുമായി സഹകരിച്ച് സയന്റിയ 22 - അന്തർ കോളിജിയറ്റ് ക്വിസ് മത്സരം 2ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. മാദ്ധ്യമ പ്രവർത്തകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫസറുമായ ഡോ. അരുൺകുമാർ അവതാരകനാകും. കോളേജ് വിദ്യാർത്ഥികളായ രണ്ടംഗ ടീമുകൾക്ക് പങ്കെടുക്കാം. ഫോൺ: 9037326450, 9074625032.