news

പരവൂർ: നഗരസഭയിൽ ഭരണസ്തംഭനം ആരോപിച്ച് എൽ.ഡി.എഫ്

കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. കൗൺസിൽ പോലും അറിയാതെ ഹരിതകർമ്മ സേന ഭാരവാഹികളെ തീരുമാനിച്ച നടപടി മരവിപ്പിക്കുക, ക്രിമറ്റോറിയം പ്രവർത്തിപ്പിക്കുക, മൾട്ടി പർപ്പസ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിക്കുക, മാർക്കറ്റ് നവീകരിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.അംബിക അദ്ധ്യക്ഷത വഹിച്ചു. എസ്.ശ്രീലാൽ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എ.സഫറുള്ള ഉദ്ഘാടനം ചെയ്തു, ടി.സി.രാജു, അശോക് കുമാർ,​ നിഷാകുമാരി,​ ഒ.ഷൈലജ, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.