കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള കാവൽപ്പുര-ആവണീശ്വരം റോഡ് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. ഏറെ നാളായി തകർച്ചയിലും വെള്ളക്കെട്ടിലുമായിരുന്ന റോഡ് 10 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
ജില്ലാ പഞ്ചായത്തംഗം അനന്തുപിള്ള റോഡ് ഉദ്ഘാടനം ചെയ്ത് തുറന്നു നൽകി. ഗ്രാമപഞ്ചായത്ത് മുൻ അംഗം ബി.അഷ്റഫ് അദ്ധ്യക്ഷനായി. ചടങ്ങിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, ആവണീശ്വരം സർവീസ് സഹകരണ സംഘം പ്രസിഡന്റ് വി.ജെ.റിയാസ്, എ.വഹാബ്, എ.അൻവർ തുടങ്ങിയവർ സംസാരിച്ചു.