കൊല്ലം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതിനും വിവിധയിടങ്ങളിൽ സിറ്റിംഗ് നടത്തും. ഡിസംബർ 13ന് ചടയമംഗലം ബ്ലോക്ക് ഓഫീസ്, 16ന് കുണ്ടറ പഞ്ചായത്ത് ഓഫീസ്, 20ന് കൊല്ലം കർഷകത്തൊഴിലാളി ജില്ലാ ഓഫീസ്, 21ന് ചവറ ബ്ലോക്ക് ഓഫീസ്, 23ന് മയ്യനാട് പഞ്ചായത്ത് ഓഫീസ്, 28ന് പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാൾ, ജനുവരി 4ന് ഓച്ചിറ ബ്ലോക്ക് ഓഫീസ്, 6ന് ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ്, 10ന് കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസ്, 12ന് പത്തനാപുരം പഞ്ചായത്ത് ഓഫീസ്, 17ന് പുനലൂർ മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളിലാണ് സിറ്റിംഗ്. പങ്കെടുക്കാനെത്തുന്നവർ ആധാറിന്റെ പകർപ്പ് നൽകണം. ഫോൺ: 0474 2766843, 2950183.