
കൊല്ലം : വടക്കേവിള പാട്ടത്തിൽകാവിൽ യുവാവിനെ ഫോണിൽ വിളിച്ചു വരുത്തി മദ്യപസംഘം മർദ്ദിച്ചു. വടക്കേവിള സ്വദേശിയായ വിലവൂർ വീട്ടിൽ ശരത്തിനാണ് മർദ്ദനമേറ്റത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ ശരത് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് സ്ഥിരമായി മദ്യപിച്ച് അക്രമം അഴിച്ചുവിടുന്ന ബിനു,വിശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദനമെന്ന് ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസിനെ ആക്രമിച്ച കേസിലും സർക്കാർ ഓഫീസ് അടിച്ചുതകർത്ത കേസിലും പ്രതികളായ ഇവർക്കെതിരെ കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.