കൊല്ലം: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ ആഡംബര കപ്പലായ നെഫർ​ട്ടിറ്റിയിൽ ഉല്ലാസയാത്രയ്ക്ക് അവസരവുമായി കൊല്ലം കെ.എസ്.ആർ.ടി.സി ബഡ്ജ​റ്റ് ടൂറിസം സെൽ. ഡിസംബർ 1,13, 23 തീയതികളിൽ രാവിലെ 10ന് കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന എ.സി ലോഫ്ലോറിൽ കൊച്ചിയിലെത്തിയ ശേഷം ബോൾഗാട്ടിയിൽ നിന്ന് വൈകിട്ട് 4ന് കപ്പൽ യാത്ര ആരംഭിക്കും. 5 മണിക്കൂർ പുറം കടലിൽ 21 നോട്ടിക്കൽ മൈൽ ദൂരത്തിലുള്ള യാത്രയ്ക്ക് ശേഷം രാത്രി 12.30ന് തിരികെ കൊല്ലത്തെത്തും. മൂന്ന് നിലകളിലായി ചതുർ നക്ഷത്ര പദവിയുള്ള ആഡംബര കപ്പലാണ് നെഫർട്ടിറ്റി. 10 വയസിന് മുകളിൽ 3500 രൂപയും, 5 മുതൽ 10 വയസ് വരെ ഉള്ളവർക്ക് 1800 രൂപയുമാണ് നിരക്ക്. ഫോൺ: 9496675635.