m

കിഴക്കേകല്ലട: അന്യസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എം.ഡി.എം.എ കടത്തുന്നതിന് സാമ്പത്തിക സഹായങ്ങൾ നൽകുകയും സുഹൃത്തിനൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവ വിപണനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണു ഭവനിൽ വിമലിനെയാണ് ( 24) ടി.കെ.എം.കോളേജിന് സമീപത്തെ ഉത്രാടം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മൺറോത്തുരുത്ത് സ്വദേശി അർജുൻരാജിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിമലിന്റെ പങ്ക് വ്യക്തമായത്.

ശാസ്താംകോട്ട ഡി.വൈ.എസ്.പി. എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ കിഴക്കേ കല്ലട എസ്.ഐ ബി. അനീഷ്, എ.എസ്.ഐ ബിന്ദുലാൽ , ശൂരനാട് എ.എസ്.ഐ ഹരി, കിഴക്കേ കല്ലട സി.പി.ഒമാരായ രാഹുൽ, സുരേഷ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.