 
കൊല്ലം : കടപ്പാക്കട സ്പോർട്സ് ക്ലബിന്റെ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്പോർട്സ് ക്ലബും കാവ്യതരംഗിണിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിലും കവിയരങ്ങിലുമായി എൺപതു കവികൾ പങ്കെടുത്തു. കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടന്ന പരിപാടി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എൺപതു കവികളെ ആദരിച്ചു. കാവ്യതരംഗിണി പ്രസിഡന്റ് ആസാദ് ആശിർവാദ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ജി.സത്യബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറിയും മീഡിയ അക്കാദമി ചെയർമാനുമായ ആർ.എസ്.ബാബു സ്വാഗതം പറഞ്ഞു. കാവ്യതരംഗിണി ജന.സെക്രട്ടറി അനിൽചൂരക്കാടൻ ആമുഖപ്രഭാഷണം നടത്തി.
എ.ശ്യാംകുമാർ(ക്ലബ്ട്രഷറർ),റാഫികാമ്പശ്ശേരി(ക്ലബ്പ്രസിഡന്റ്),ചവറബഞ്ചമിൻ (വൈ.പ്രസിഡന്റ്, കാവ്യതരംഗിണി),ഫാത്തിമതാജുദ്ദീൻ (ജോ.സെക്രട്ടറി, കാവ്യതരംഗിണി), കെ.വി. ജ്യോതിലാൽ(ലൈബ്രറി ചെയർമാൻ,സ്പോർട്സ്ക്ലബ്), കെ.ഉദയകുമാർ (ലൈബ്രറി കൺവീനർ,സ്പോർട്സ് ക്ലബ്), ഉമാസാന്ദ്ര ( എക്സി. മെമ്പർ കാവ്യ തരംഗിണി), എൻ.പി.ജവഹർ എന്നിവർ സംസാരിച്ചു. കാഥികൻ ചവറ തുളസി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രനാഥ് ചവറ അദ്ധ്യക്ഷത വഹിച്ചു. മുജീബ് എം .എസ് തേവലക്കര സ്വാഗതം പറഞ്ഞു. കൃഷ്ണപുരം കൃഷ്ണൻ, ജലജ വിശ്വം, മോഹൻദാസ് ചവറ, വാസന്തി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.