കൊട്ടാരക്കര: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ലഭിക്കും. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഡിസംബർ 20. കൊട്ടാരക്കര ജൂബിലി മന്ദിരം ക്യാമ്പസിലെ മാർത്തോമ്മ കൗൺസലിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോൺ: 9847458969.