കൊല്ലം: ജി.ദേവരാജൻ സാംസ്കാരിക കലാകേന്ദ്രം കൊയിലോൺ മ്യൂസിക് ക്ലബിന്റെ പ്രതിമാസ പരിപാടിയുടെ ഒന്നാം വാർഷികം ജില്ലാ പൊലീസ് ക്ലബിൽ നടന്നു. ട്രാവൻകൂർ മെഡിക്കൽ കോളേജ് പ്രൊഫ്ര.ഡോ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗിന്നസ് ജേതാവ് ഡോ.ആശ്രാമം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മിനി ഉണ്ണികൃഷ്ണൻ, ആശ്രാമം സജീവ് , ഹബീബ് കൊല്ലം , കവി അപ്സര ശശികുമാർ ,രാജു തങ്കപ്പൻ , രാജീവ് വിശ്വംഭരൻ ,സുമാ പ്രസാദ് ,അജി,വ്യമേഗേഷൻ, ആർച്ച അജയ്, അജിത് സെൻ, രാജൻ, ബിനു, എൻജി.സജി, സജിനി നിനോ, സൂര്യാ പ്രകാശ്, സന്തോഷ് , ഡോ. സലീം, അശോകൻ എന്നിവർ പങ്കെടുത്തു.