dyfi-
ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയിൽ ഉപഹാരമായി ലഭിച്ച പഠനോപകരണങ്ങൾ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ വി.വസീഫ് പഠനോപകരണങ്ങൾ മണിയംകുളം സ്കൂൾ ഹെഡ്മിസ്ട്രസ് ബിസിജ സുധീറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം :ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയിൽ ഉപഹാരമായി ലഭിച്ച പഠനോപകരണങ്ങൾ കുളത്തൂപ്പുഴ വില്ലുമല ട്രൈബൽ സ്കൂളിലെയും പരവൂർ മണിയംകുളം യു.പി സ്കൂളിലെയും എല്ലാ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ വി.വസീഫ് പഠനോപകരണങ്ങൾ മണിയംകുളം സ്കൂൾ ഹെഡ്മിസ്ട്രസ് ബിസിജ സുധീറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ ടി.ആർ .ശ്രീനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു, സി.പി.എം ഏരിയ സെക്രട്ടറി കെ.സേതുമാധവൻ, പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.യാക്കൂബ്, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം.സജി, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ എം. എസ്.ശബരിനാഥ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്.സൂരജ്, ജില്ലാ കമ്മിറ്റിയംഗം എസ്.ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. കുളത്തൂപ്പുഴ വില്ലുമല ട്രൈബൽ സ്കൂളിൽ ഹെഡ്മാസ്റ്റർ ബിജുവിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഷാജു സ്വാഗതം ആശംസിച്ചു.

ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ക്യാപ്ടനായ ജാഥയെ കൊല്ലം ജില്ലയിൽ പഠനോപകരണങ്ങൾ നൽകി സ്വീകരിക്കാൻ

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ജാഥയിൽ ലഭിച്ച പഠനോപകരണങ്ങൾ നേരത്തെ അച്ചൻകോവിൽ എച്ച്.എസ്.എസിലും നെടുമ്പാറ എച്ച്.എസ്.എസിലും ,കുളത്തൂപ്പുഴ ട്രൈബൽ എൽ.പി.എസിലും വിതരണം ചെയ്തു.