penshan-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ചാത്തന്നൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ചാത്തന്നൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ശമ്പളപരിഷ്കരണ കുടിശികയും ഡി.എ കുടിശ്ശികയും അനുവദിക്കാത്ത സർക്കാർ നടപടിയെ നീതീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.എ. മജീദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വരദരാജൻ പിള്ള, എ. എ.റഷീദ്, എ. നസീംബീവി, ഗിരിധരൻ പിള്ള, വാര്യത് മോഹൻകുമാർ, എം. സുന്ദരേശൻപിള്ള, മുരളീധരൻപിള്ള, പി. എ. സലിം, കെ. എസ്. വിജയകുമാർ, പി. വിശ്വംഭരൻ, എലിസബത് ടീച്ചർ, മധുസുദനൻ, എൻ. അശോകൻ, പ്രദീപൻ, ഡി. കെ. ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എ.മജീദ് (പ്രസിഡന്റ്‌ ) എസ്.ഗിരിധരൻപിള്ള (സെക്രട്ടറി ) ഡി.കെ.ബേബി (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.